Advertisement

കണ്ണൂരിൽ സംഘർഷം; മൂന്ന് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു

September 4, 2017
1 minute Read
kannur 3 cpm workers got stabbed

കണ്ണൂർ അമ്പാടിമുക്കിലുണ്ടായ സംഘർഷത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. സി.പി.എംബി.ജെ.പി പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പ്രസാദ്,നീരജ്,വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്.

ഗുരുതരമായ വെട്ടേറ്റ പ്രസാദിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഘർഷമുണ്ടായത്. സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് കൂടുതൽ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്.

kannur 3 cpm workers got stabbed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top