5 രൂപയിൽ തുടങ്ങുന്ന ഡാറ്റാ ഓഫറുകളുമായി എയർടെൽ

ജിയോയെ കടത്തിവെട്ടാൻ 5 രൂപയിൽ തുടങ്ങുന്ന ഡാറ്റാ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് എയർടെൽ. ഓഫർ 399 രൂപ വരെ നീളുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ് ഓഫർ.
5 രൂപയുടെ ഓഫറിൽ എന്നാൽ ഒരോ സ്ഥലങ്ങളിലും ഓഫറുകൾക്ക് വ്യത്യാസമുണ്ടാവും. അതുകൊണ്ട് ഈ ഓഫറുകൾ എല്ലാവർക്കും ഒരു പോലെ ലഭ്യമായിക്കൊള്ളണമെന്നില്ല. ഏഴ് ദിവസത്തേക്ക് 4 ജിബി 3ജി/4ജി ഡാറ്റയാണ് 5 രൂപയുടെ റീച്ചാർജിനൊപ്പം ഉണ്ടാവുക. 4ജി സിം അപ്‌ഗ്രേഡ് ചെയ്തവർക്ക് മാത്രമേ ഈ ഓഫർ ലഭിക്കൂ. മാത്രവുമല്ല ഒരു തവണ മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളൂ. അതുകൊണ്ടു തന്നെ എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ഈ ഓഫർ ലഭിക്കണമെന്നില്ല.
8 രൂപയുടെ പുതിയ പ്ലാനിൽ ലോക്കൽ, എസ്റ്റിഡി കോളുകൾ മിനിറ്റിൽ 30 പൈസ നിരക്കിൽ ലഭിക്കും. 56 ദിവസമാണ് ഓഫർ കാലാവധി. 15 രൂപയുടെ റീചാർജ് ചെയ്യുന്നവർക്ക് മിനിറ്റിന് 10 പൈസ നിരക്കിൽ ലോക്കൽ കോളുകൾ ചെയ്യാം. 27 ദിവസത്തേക്കാണ് ഓഫർ. മറ്റ് നിബന്ധനകൾ ഒന്നുമില്ല. 27 രൂപയുടെ റീചാർജിനൊപ്പം 37 രൂപയുടെ ടോക്ക്‌ടൈം ഒരു ദിവസത്തേക്ക് ഉപയോഗിക്കാം. ഒപ്പം എയർടെൽ നമ്പറുകളിലേക്ക് മൂന്ന് എസ്എംഎസും അയക്കാം. 30 രൂപയുടെ റീചാർജ് 27 രൂപയുടെ ടോക്ക് ടൈം ഉണ്ടാവും. ഇതിന് വാലിഡിറ്റി ഉണ്ടാവില്ല.
60 രൂപയുടെ പ്ലാനിൽ 58 രൂപയാണ് ടോക്ക് ടൈമായി ലഭിക്കുക. ഈ പ്ലാനിലും വാലിഡിറ്റി അൺലിമിറ്റഡ് ആണ്. 198 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ അൺലിമിറ്റഡ് ലോക്കൽ / എസ്ടിഡി കോളുകളും 1 ജിബി ഡാറ്റയും 28 ദിവസത്തേക്ക് ലഭിക്കും. ഒപ്പം എയർടെൽ പേമെന്റ്‌സ് ബാങ്ക് വഴി റീചാർജ് ചെയ്യുമ്പോൾ 10 ശതമാനം കാഷ്ബാക്കും ലഭിക്കും.
149 രൂപയുടെപ്ലാനിൽ എയർടെൽ ടു എയർടെൽ നമ്പറുകളിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിങ്ങ് സൗകര്യം നൽകുന്നുണ്ട്. ഇതിനും പുറമേ 2ജി 4ജി ഡാറ്റയും നൽകുന്നു. 28 ദിവസമാണ് ഓഫർ വാലിഡിറ്റി.
എയർടെല്ലിന്റെ 349 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് ലോക്കൽ എസ്റ്റിഡി കോളുകൾ, വോയിസ് കോളിങ്ങ്, 28ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. 1ജിബി ആണ് പ്രതി ദിന ലിമിറ്റ്. 399 പ്ലാനിൽ ലോക്കൽ/ എസ്റ്റിഡി കോളുകൾ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി നൽകുന്നു. ഇതിൽ 84ജിബി 4ജി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് വാലിഡിറ്റി. 1 ജിബിയാണ് പ്രതി ദിന ലിമിറ്റ്.
airtel data offer from 5 rupees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here