ശ്രാദ്ധ ചടങ്ങുകൾ കഴിഞ്ഞു; ഇനി തിരികെ ജയിലിലേക്ക് മടക്കം

അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ദിലീപ് ജയിലിലേക്ക് മടങ്ങും. രാവിലെ എട്ട് മുതൽ പത്ത് വരെയാണ് ദിലീപിന് കർശന ഉപാധികളോടെ കോടതി അനുവദിച്ച സമയം. പോലീസിന്റെ വൻ വാഹനവ്യൂഹമാണ് ദിലീപിനെ ആലുവ സബ് ജയിലിൽ നിന്നും അച്ഛന്റെ ശ്രാദ്ധ ചടങ്ങുകൾ നടക്കുന്നിടത്തേക്ക് അനുഗമിച്ചത്.
മാധ്യമങ്ങളെ കാണാനും മൊബൈൽ ഫോൺ അടക്കമുള്ളവ ഉപയോഗിക്കാനും ദിലീപിന് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ദിലീപിന്റെ സുരക്ഷക്കായി 200 ഓളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
പോലീസ് സംരക്ഷണയിൽ തന്നെയാണ് ദിലീപ് സബ് ജയിലിലേക്ക് മടങ്ങുന്നത്. ദിലീപ്, കാവ്യ, കാവ്യയുടെ സഹോദരന്റെ കുടുംബാംഗങ്ങൾ, ദിലീപിന്റെ സഹോദരിയുടെ കുടുംബാംഗങ്ങൾ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്.
ബന്ധുക്കളോട് യാത്രചോദിച്ച ശേഷം ദിലീപ് ആലുവ സബ്ജയിലിലേക്ക് മടങ്ങി.
കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന് ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകിയത്.
dileep goes back to aluva sub jail after rituals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here