ആർ.എസ്.എസ്സിന്റെ വിമര്‍ശകയും മാധ്യമ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നു
ഹിന്ദു – ആർ എസ് എസ് രാഷ്ട്രീയത്തന്റെ കടുത്ത വിമര്‍ശകയായിരുന്ന മുതിർന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റുമരിച്ചു.’ഗൗരി ലങ്കേഷ് പത്രിക’ എന്ന മാധ്യമത്തിന്റെ എഡിറ്ററായിരുന്ന ഗൗരിയെ പടിഞ്ഞാറന്‍ ബെഗളുരുവിലെ രാജരാജേശ്വരി നഗറിലുള്ള വീട്ടില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ അജ്ഞാത സംഘം വെടിവച്ചു കൊല്ലുകയായിരുന്നു.
മരണം കൊലപാതകമാണെന്ന് ബെംഗളുരു പൊലീസ് സ്ഥിരീകരിച്ചു. രാജരാജേശ്വരി നഗറിലെ വീട്ടില്‍ നില്‍ക്കുകയായിരുന്ന അവര്‍ക്ക് രാത്രി എട്ട് മണിയോടെ ക്ലോസ് റേഞ്ചില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു. കൊലയാളി ഏഴ് തവണ വെടിയുതിര്‍ത്തെന്നും മൂന്ന് വെടിയുണ്ടകള്‍ ഗൗരിയുടെ ശരീരത്ത് കൊണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കന്നഡ ടാബ്ലോയിഡായ ഗൗരി ലങ്കേഷ് പത്രിക ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകളെടുത്തിരുന്നു. ഗൗരിയുടെ സ്വതന്ത്ര്യവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനം മാധ്യമലോകത്ത് പ്രശംസയേറ്റുവാങ്ങിയിരുന്നു. രണ്ട് ബിജെപി നേതാക്കള്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ ഗൗരി ലങ്കേഷ് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൽ ബുർഗി വധത്തിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തുള്ള മാധ്യമ പ്രവർത്തകയാണ് ഗൗരി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here