Advertisement

ഇന്ത്യൻ മത്സ്യതൊഴിലാളികൾക്കെതിരെ വീണ്ടും ശ്രീലങ്കൻ നാവിക സേനയുടെ ആക്രമണം

September 6, 2017
Google News 1 minute Read
indian fishermen attacked by srilankan navy

കച്ചത്തീവ് ദ്വീപിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കെതിരെ ശ്രീലങ്കൻ നാവികസേനയുടെ ആക്രമണം. ദ്വീപിൽ മത്സ്യബന്ധനത്തിലേർപ്പെട്ടുകൊണ്ടിരുന്ന 25,000 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കെതിരെ ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. നാവിക സേന ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും നശിപ്പിച്ചു.

സേനയുടെ ആക്രമണത്തിൽ പത്തുപേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ രാമനാഥപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാമേശ്വരത്തുനിന്ന് മത്സ്യബന്ധനത്തിനായി കച്ചത്തീവിലെത്തിയ കാൽലക്ഷത്തോളം പേരെയാണ് ലങ്കൻ സേന ഇന്നലെ ഭീഷണിപ്പെടുത്തി മടക്കി അയച്ചത്.

indian fishermen attacked by srilankan navy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here