കന്നിയാത്രയിൽ പണികൊടുത്ത് ലക്‌നൗ മെട്രോ

ലക്‌നൗ മെട്രോയുടെ കന്നിയാത്രയിൽനിന്ന് പണി കിട്ടി യാത്രക്കാർ. ആദ്യയാത്രയിൽതന്നെ സാങ്കേതിക പിഴവ് മൂലം മെട്രോ നിന്നുപോകുകയായിരുന്നു. ഇതോടെ കുടുങ്ങിയത് നൂറോളം പേരാണ്.
സെപ്റ്റംബർ 5നായിരുന്നു മെട്രോയുടെ ഉദ്ഘാടനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ചേർന്നായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനത്തിന് ശേഷം ഇന്നാണ് പ്രതിദിന സർവ്വീസ് ആരംഭിച്ചത്.
രാവിലെ ഏഴ് 15ഓടെ ഡ്രൈവറുടെ അറിവില്ലാതെ എമർജൻസി ബ്രേക്ക് തനിയെ പ്രവർത്തിക്കുകയായിരുന്നു. മവൈയ്യ ദുർഗാപുരി എന്നീ സ്റ്റേഷനുകൾക്കിടയിലൽ സംഭവം. രണ്ടര മണിക്കൂറാണ് ആദ്യ ദിവസം തന്നെ സ്‌കൂൾ കുട്ടികളും
ഉദ്യോഗസ്ഥരുമടക്കം നിരവധി പേർക്ക് മെട്രോയിൽ കുടുങ്ങിയത്. ഒടുവിൽ ലക്‌നോ മെട്രോ റെയിൽ കോർപറേഷൻ ജീവനക്കാരെത്തി എമർജൻസി വാതിലിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here