ഒടിയൻ മാണിക്യന്റെ കഥപറഞ്ഞ് മോഹൻലാൽ കാശിയിൽ

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന ചിത്രത്തിലെ ഒടിയൻ മാണിക്യന്റെ കഥ പറഞ്ഞ് മോഹൻലാൽ പ്രേക്ഷകരെ ഇടയിലേക്ക് എത്തി. ഫേസ്ബുക്കിലൂടെയാണ് ഒടിയൻ മാണിക്യനെ കുറിച്ച് പറയുന്ന വീഡിയോ മോഹൻലാൽ പോസ്റ്റ് ചെയ്യുന്നത്.
ഉദ്വേഗവും വിസ്മയവും നിറഞ്ഞ കഥകളാണ് ഒടിയനു പറയാനുള്ളത്. സിനിമാ പ്രേമികൾക്കൊപ്പം താനും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയനെന്ന് മോഹൻലാൽ പറയുന്നു. എല്ലാം അവസാനിപ്പിക്കണമെന്ന് കരുതി തേങ്കുറിശിയിൽ നിന്നും മാണിക്യൻ എത്തിപ്പെടുന്നത് കാശിയിലാണെന്ന് മോഹൻലാൽ പറയുന്നു.
‘ഗംഗയുടെ തീരത്തും അവിടുത്തെ തിരക്കേറിയ നഗരങ്ങളിലുമായി അദ്ദേഹം അനേകം വർഷങ്ങൾ കഴിച്ചു കൂട്ടി. പക്ഷേ ഇപ്പോൾ മാണിക്യന് തേങ്കുറിശിയിലേക്ക് തിരിച്ചു പോയേ പറ്റൂ. ഒരുപാട് കഥാപാത്രങ്ങളും ഒരുപാട് സംഭവവികാസങ്ങളും മാണിക്യനെ കാത്ത് തേങ്കുറിശിയിൽ ഇരിപ്പുണ്ട്. അതുകൊണ്ട് മാണിക്യൻ തിരിച്ചു പോകുകയാണ്’. മോഹൻലാൽ പറയുന്നു.
തേങ്കുറിശിയിലേക്ക് പോകുന്ന മാണിക്യനെ കാത്തിരിക്കുന്നത് എന്തെല്ലാമാണെന്ന് നമുക്ക് കണ്ടറിയാമെന്ന് മോഹൻലാൽ പറയുന്നു. മാണിക്യന്റെ വിശേഷങ്ങളുമായി താൻ വീണ്ടുമെത്തുമെന്ന് താരം പറയുന്നു.
mohanlal says odiyan manikyan story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here