കുടിയേറ്റക്കാർക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്ന നിയമമായ ഡി.എ.സി.എ റദ്ദാക്കി ട്രംപ്

കുടിയേറ്റക്കാർക്കെതിരെ വീണ്ടും ട്രംപ്. കുടിയേറ്റക്കാർക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്ന നിയമമായ ഡി.എ.സി.എ (ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ്) പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. മതിയായ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നടപടി. നിയമം റദ്ദാക്കുന്ന വിവരം യു.എസ് അറ്റോർണി ജനറൽ ജെഫ് സെഷൻസ് ആണ് അറിയിച്ചത്. അധികാരത്തിലെത്തിയാൽ നിയമം റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
കുട്ടികളായിരിക്കെ അനധികൃതമായി അമേരിക്കയിലെത്തിയ ആളുകൾക്ക് പിൽക്കാലത്ത് അവിടെ ജോലി ചെയ്യാനുള്ള അനുമതി (വർക്ക് പെർമിറ്റ്)നൽകൽ, സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഗുണഫലങ്ങൾ സ്വീകരിക്കാൻ അനുവദിക്കൽ എന്നിവ ഉൾപ്പെട്ട പദ്ധതിയാണ് ഡി.എ.സി.എ. 2012 ൽ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ കൊണ്ടു വന്ന നിയമം അമേരിക്കയിൽ കഴിയുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതായിരുന്നു.
അതേസമയം ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുകയാണ്. നിയമം റദ്ദാക്കിയ തീരുമാനത്തെ ക്രൂരമെന്നാണ് ബറാക് ഒബാമ വിശേഷിപ്പിച്ചത്.
trump bans DACA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here