ജയിലിൽ ദിലീപിനെ കാണാൻ സിനിമാ പ്രവർത്തകരുടെ വൻ തിരക്ക്

നടിയെ ആക്രമിച്ച കേസിലെ പ്രതിയായി വിചാരണ തടവിൽ ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ സിനിമാ പ്രവർത്തകരുടെ വൻ നിര. അച്ഛന്റെ ശ്രാദ്ധ ചടങ്ങുകൾക്ക് ശേഷം ജയിലിൽ തിരിച്ചെത്തിയതിന് ശേഷമാണ് താരങ്ങൾ ദിലീപിനെ കാണാൻ ജയിലിലെത്തിയത്.
നിർമ്മാതാവ് രഞ്ജിത് രജപുത്ര, എവർഷൈൻ മണി, നടൻമാരായ വിജയരാഘൻ, നന്ദു എന്നിവരും ദിലീപിനെ കാണാൻ ജയിലിലെത്തി. ദിലീപ് അടുത്ത സുഹൃത്തായതിനാലാണ് ജയിലിലെത്തി കണ്ടതെന്നും ആക്രമിക്കപ്പെട്ട പെൺകുട്ടിയെ കാണാനും താൻ പോയിരുന്നുവെന്നും രഞ്ജിത് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവോണത്തോട് അനുബന്ധിച്ച് നിരവധി സിനിമാ പ്രവർത്തകർ ദിലീപിനെ കാണാൻ ജയിലിലെത്തിയിരുന്നു. നടൻ ജയറാം ജയിലിലെത്തി ദിലീപിന് ഓണക്കോടി സമ്മാനിച്ചിരുന്നു.
കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, ഏലൂർ ജോർജ്, സുരേഷ് കൃഷ്ണ, സുധീർ, സംവിധായകൻ രഞ്ജിത്ത്, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം തുടങ്ങിയവരും ദിലീപിനെ കാണാൻ ജയിലിലെത്തിയിരുന്നു. സുഹൃത്തും സംവിധായകനുമായ നാദിർ ഷാ, ഭാര്യ കാവ്യ മാധൻ, മകൾ മീനാക്ഷി എന്നിവരും ദിലീപിനെ ജയിലിലെത്തി കണ്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here