Advertisement

മുംബൈ സ്ഫോടന പരമ്പരക്കേസിൽ അഞ്ചുപ്രതികളുടെ ശിക്ഷ ഇന്ന്

September 7, 2017
1 minute Read
mumbai blast

257 പേർ കൊല്ലപ്പെട്ട 1993 മുംബൈ സ്ഫോടന പരമ്പരക്കേസിൽ അബു സലീം ഉൾപെടെയുള്ള അഞ്ചുപ്രതികളുടെ ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിക്കും.

മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജിഎ സനാപാണ് ശിക്ഷ പ്രഖ്യാപിക്കുക.  അബൂ സലീം, മുസ്ഫതഫ ദോസ എന്നിവരടക്കം ആറുപേർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ജൂൺ പതിനാറിന് കോടതി കണ്ടെത്തിയിരുന്നു.  അബൂസലീം, ഫിറോസ് ഖാൻ,  താഹിർ മർച്ചന്റ്, കരിമുള്ളാ ഖാൻ, റിയാസ് അഹമ്മദ് സിദ്ദീഖി എന്നിവർക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുക. ജൂൺ 28 ന് മുസ്തഫ ദോസ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു.

1993 മാർച്ച് പന്ത്രണ്ടിന് മുംബൈയിൽ 12 ഇടങ്ങളിലുണ്ടായ തുടർ സ്ഫോടങ്ങളിൽ 257 പേർ മരിക്കുകയും 713 പേർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു.

mumbai blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top