Advertisement

കേരളക്കരയെ ആവേശത്തിരയിലാഴ്ത്തി ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്

September 8, 2017
Google News 1 minute Read
aranmula uthratathi vallamkali today aranmula vallamkali final competition cancelled

കേരളം ഒന്നാകെ ഉറ്റുനോക്കുന്ന ആറന്മുള ഉത്രട്ടാതി ജലോൽസവം ഇന്നു നടക്കും. ഇതിനോട് അനുബന്ധിച്ചുള്ള ജലമേള ഉച്ചയ്ക്ക് 1.30ന് ആറന്മുള സത്രക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മൽസര വള്ളംകളി ഉദ്ഘാടനം ചെയ്യും.

പമ്പയാറിന്റെ ഇരുകരകളിൽ സമ്മേളിക്കുന്ന ആയിരങ്ങളെ സാക്ഷിയാക്കി വഞ്ചിപ്പാട്ടിന്റെ താളത്തിൽ പാരമ്പര്യത്തിന്റെ പ്രൗഡിയോടെ 52 പള്ളിയോടങ്ങൾ തുഴഞ്ഞുനീങ്ങും. എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 17 പള്ളിയോടങ്ങളും പങ്കെടുക്കും. ഇത്തവണ ഹീറ്റ്‌സ് മത്സരങ്ങളിൽ പള്ളിയോടങ്ങളുടെ സമയം രേഖപ്പെടുത്തുകയും കുറഞ്ഞ സമയം കുറിച്ച നാല് പള്ളിയോടങ്ങളെ വീതം ഫൈനൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കും.

ഓരോ ബാച്ചിലും മത്സരിക്കുന്ന പള്ളിയോടങ്ങൾക്ക് പാടേണ്ട വഞ്ചിപ്പാട്ട് സഹിതം നിഷ്‌കർഷിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിക്കുന്നവയ്ക്ക് അയോഗ്യത കൽപ്പിക്കുമെന്നതിനാൽ ഉത്രട്ടാതി ജലമേളയുടെ തനിമ ഉറപ്പാക്കാനാകും. സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

aranmula uthratathi vallamkali today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here