എം.ബി.ബി.എസ് പ്രവേശനം; വിദ്യാര്‍ത്ഥികളോട് ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ്

എംബിബിഎസ്സിന് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളോട് കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജ് ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ടു. ബ്ലാങ്ക് ചെക്ക് ഇല്ലാതെ പ്രവേശനം നല്‍കില്ലെന്നാണ് കോളേജിന്റെ നിലപാട്. നാല് ബ്ലാങ്ക് ചെക്കുകള്‍ വീതം കൊണ്ട് വരാനാണ് വിദ്യാര്‍ത്ഥികളോട് മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഫീസ് കാര്യത്തില്‍ തീരുമാനം ആകാത്തതിനാലാണ് ബ്ലാങ്ക് ചെക്കുകള്‍ വാങ്ങുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ബ്ലാങ്ക് ചെക്കിന് പുറമെ സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള ഫീസായി അഞ്ച് ലക്ഷം രൂപയും ആറ് ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റിക്കും പുറമെ കോഷന്‍ ഡിപ്പോസിറ്റ്, ഹോസ്റ്റല്‍ ഫീസ്, യൂണിവേഴ്‌സിറ്റി ഫീസ് എന്നിങ്ങനെ 2,33,000 രൂപയും വിദ്യാര്‍ത്ഥികളോട് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here