Advertisement

ക്വീൻ മലയാളത്തിലേക്ക് വരുന്നു; കങ്കണയ്ക്ക് പകരം എത്തുന്നത് ഈ ബാലതാരം

September 8, 2017
1 minute Read
queen remake in malayalam

കങ്കണ റണൗട്ട് തകർത്തഭിനയിച്ച ക്വീൻ എന്ന ഹിറ്റ് ബോളിവുഡ് ചിത്രം മലയാളത്തിലേക്ക് എത്തുന്നു. മലയാളം റീമേയ്ക്കിൽ നായികയാകുന്നത് ബാല താരമായി മലയാളികളുടെ മനം കവർന്ന് മഞ്ജിമാ മോഹനാണ്. ഒരു വടക്കൻ സെൽഫിയിൽ നായികയായിരുന്നു മഞ്ജിമ. നേരത്തെ അമലാ പോളായിരിക്കും നായികയാവുകയെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് മഞ്ജിമയെ തിരഞ്ഞെടുക്കുകയായിരുന്നു.

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ക്വീൻ ചിത്രീകരണത്തിനൊരുങ്ങുന്നുണ്ട്. മലയാളത്തിൽ നീലകാന്തയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹിന്ദിയിൽ കങ്കണ റണൗട്ട് തകർത്തഭിനയിച്ച ചിത്രം കങ്കണക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തിരുന്നു.

queen remake in malayalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top