ലോകത്തെ ഏറ്റവും വിലയേറിയ കാർ വാങ്ങിയവരുടെ പട്ടികയിൽ ഈ മലയാളിയും

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ എസ്‌യുവികളിലെന്ന് സ്വന്തമാക്കി മലയാളി ബിസിനസുകാരൻ. ബദർ അൽ സമ ഗ്രൂപ് മാനേജിങ് ഡയറക്ടറായ അബ്ദുൽ ലത്തീഫ് ഉപ്പളയാണ് ബ്രിട്ടീഷ് സൂപ്പർ ലക്ഷ്വറി കാർ നിർമാതാക്കളായ ബെന്റലിയുടെ സൂപ്പർ ലക്ഷ്വറി എസ്‌യുവിയുടെ പുതിയ മോഡൽ ബെന്റയ്ഗ സ്വന്തമാക്കിയത്.
1.25 ലക്ഷത്തോളം ഒമാനി റിയാലാണ് ബെന്റയ്ഗയുടെ ഒൺറോഡ് വില. കേരളത്തിൽ ഇതിന് ആറു കോടി രൂപയോളം വിലയുണ്ട്. ആഡംബരത്തിന്റെ മറു വാക്കില്ലാത്ത കാഴ്ചയൊരുക്കുന്ന വാഹനം വളരെ ചുരുങ്ങിയ എണ്ണം മാത്രമാണ് ഉൽപാദിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി കൂടിയാണ് ബെന്റയ്ഗ. 301 കിലോമീറ്ററാണ് പരമാവധി വേഗം. 4.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കും. ഒമാനിൽ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ ലത്തീഫാണ്.
malayali owns super luxury bentayga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here