സിസേറിയന് ചെയ്തില്ല; പൂര്‍ണ്ണ ഗര്‍ഭിണി ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചു
സിസേറിയന് ചെയ്യാന്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സമ്മതിക്കാഞ്ഞതിനെ തുടര്‍ന്ന് പൂര്‍ണ്ണ ഗര്‍ഭിണി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ചൈനയിലാണ് സംഭവം. 26 കാരിയായ മാ റോണ്‍ഗ്രോങ്ങാണ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ആഗസ്റ്റ് 30നാണ് റോണ്‍ഗ്രോങ്ങിനെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രസവ വേദന ആരംഭിച്ചതിനെ തുടര്‍ന്ന് സിസേറിയന് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സമ്മതിച്ചില്ല. വേദന സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സിസേറിയന് ആവശ്യപ്പെട്ട് കൊണ്ട് യുവതി പലതവണ ലേബര്‍ റുമില് നിന്ന് പുറത്ത് വന്ന് കരഞ്ഞെങ്കിലും ഭര്‍തൃവീട്ടുകാര്‍ അയഞ്ഞില്ല
കുട്ടിയുടെ തലയ്ക്ക് അമിത വളര്‍ച്ചയുള്ളതിനാല്‍ സാധാരണ പ്രസവം പ്രയാസമാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ചൈനയിലെ നിയമപ്രകാരം കുടുംബാംഗങ്ങളുടെ സമ്മതത്തോട് കൂടി മാത്രമേ സിസേറിയന് നടത്താന്‍ ഡോക്ടര്‍ക്ക് കഴിയുകയുള്ളു. കുടുംബാംഗങ്ങള്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് വേദന സഹിക്കാന്‍ കഴിയാതെ യുവതി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. യുവതിയുടെ ദാരുണാന്ത്യം ചൈനയില്‍ വന്‍ പ്രതിക്ഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here