വാട്ട്‌സാപ്പ് ഇനി മുതൽ പണം ഈടാക്കും

ലോകത്തെ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള വാട്‌സാപ്പ് ഇനി മുതൽ പണം ഈടാക്കാൻ ഒരുങ്ങുന്നു. മുൻപ് പല തവണയും ഇത്തരത്തിൽ പല വാർത്തകളും വന്നിരുന്നുവെങ്കിലും, ഇപ്പോൾ വന്നിരിക്കുന്ന വാർത്ത ശരിയാണെന്ന് വാട്‌സ് ആപ്പ് സി.ഒ.ഒ മാറ്റ് ഇടീമ്മ ഒരു ബ്ലോഗിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഒരു വർഷം മുൻപ് സ്വകാര്യത നയം മാറ്റിയതു മുതൽ സൈബർ ലോകം പ്രതീക്ഷച്ചതിൽനിന്നു വ്യത്യസ്തമായി പുതിയ പല മാറ്റങ്ങളുമുണ്ടാകുമെന്നാണ് വാട്‌സ് ആപ്പ് സി.ഇ.ഒ അഭിമുഖത്തിൽ പറഞ്ഞത്.
വാട്‌സ് ആപ്പ് ബിസിനസ് എന്ന പേരിലാണ് പണമുണ്ടാക്കാൻ ഒരുങ്ങുന്നത്. പല വ്യാപാരികളും ഇപ്പേൾ വാട്‌സ് ആപ്പിലൂടെയാണ് കച്ചവടം നടത്തുന്നത്. ഗ്രൂപ്പുകളിലൂടെയും മറ്റുമുള്ള മെസേജുകളിലൂടെയാണ് കച്ചവടം. വൻകിട കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനായി സഹായകമാകുന്നതാണ് വാട്‌സ്ആപ്പ് നൽകുന്ന നിർണായക വിവരങ്ങൾ.
സംഭാഷണങ്ങളിൽ ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ, മുൻഗണന എന്നിവ വാട്‌സ്ആപ്പിന് ലഭിക്കുകയും ഇതു കമ്പനികൾക്ക് സഹായകമാകുമെന്നുമാണ് കണ്ടെത്തൽ. നിലവിൽ ഇത്തരത്തിൽ വാട്‌സ്ആപ്പ് നൽകുന്ന വിവരങ്ങൾക്ക് കമ്പനികൾ വലിയ തുകയാണ് വാട്‌സ്ആപ്പിന് നൽകുന്നത്.
ഇതു കണക്കിലെടുത്താണ് വാട്‌സ് ആപ്പ് തന്നെ കച്ചവടത്തിനായി ഒരിടം കണ്ടെത്തുന്നത്. ആവശ്യക്കാരെ മാത്രം തിരിച്ചറിഞ്ഞ് കച്ചവടം നടത്താൻ പറ്റുമെന്നത് വ്യാപാരികൾക്കും ഗുണമാണ്. മാത്രമല്ല അക്കൗണ്ട് വെരിഫിക്ഷേനും എത്തന്നതോടെ തട്ടിപ്പ് വ്യാപാരവും നടക്കില്ല.
whatsapp business to be launched soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here