ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് രണ്ട് മാസം

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് രണ്ടുമാസം തികഞ്ഞു. മൂന്ന് ജാമ്യാപേക്ഷകളാണ് ഈ രണ്ട് മാസത്തിനിടെ കോടതി തള്ളിയത്. അതേസമയം ദിലീപിനായി പുതിയ ജാമ്യാപേക്ഷ ഈ മാസം 13ഓടെ സമർപ്പിക്കുമെന്നാണ് സൂചന.
ജൂലൈ പത്തിന് വൈകിട്ട് ആറരയ്ക്കായിരുന്നു ദീലീപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജയിലിനുളളിൽ കിടന്നും സിനിമാ മേഖലയെ സ്വാധീനിക്കാനുളള ശ്രമമാണ് ദിലീപിന്‍റേതെന്ന് കോടതിയെ അറിയിക്കാനുളള ഒരുക്കത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ഗണേഷ് കുമാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന പോലീസ് എടുത്ത് പറയുന്നതും ഗണേഷ് കുമാരിന്റെ ഈ വിവാദ പരാമര്‍ശമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here