ഓസ്‌ട്രേലിയയ്‌ക്കെതിരായ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജയ്ക്കും ആർ.അശ്വിനും ടീമിൽ ഇല്ല. ഇരുവർക്കും വിശ്രമമനുവദിച്ച ബിസിസിഐ സെലക്ഷൻ കമ്മിറ്റി, പേസർമാരായ മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരെ തിരിച്ചുവിളിച്ചു. അക്‌സർ പട്ടേലിനെയും യുവേന്ദ്ര ചാഹലിനെയും ടീമിൽ നിലനിർത്തി.
ഈ മാസം 17നാണ് മത്സരം ആരംഭിക്കുന്നത്. ചെന്നൈ, കൊൽക്കത്ത, ഇൻഡോർ എന്നിവിടങ്ങളിലാണ് ആദ്യ മൂന്നു മത്സരങ്ങൾ.
ടീം: വിരാട് കോഹ്ലി (നായകൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, അജിങ്ക്യ രഹാനെ, എം.എസ്. ധോണി (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യുവേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here