Advertisement

ജന്മാഷ്ടമി പുരസ്‌കാരം പ്രൊഫ. തുറവൂർ വിശ്വംഭരന്

September 10, 2017
Google News 0 minutes Read
janmashtami award

ബാലസംസ്‌കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം പ്രൊഫ. തുറവൂർ വിശ്വംഭരന്. മുൻ കേന്ദ്രമന്ത്രി ഡോ. മുരളീമനോഹർ ജോഷി വിശ്വംഭരന് പുരസ്‌കാരം സമ്മാനിച്ചു. ബാലഗോകുലം കൊച്ചി മഹാനഗരം സംഘടിപ്പിച്ച ചടങ്ങിൽ ആഘോഷസമിതി അധ്യക്ഷൻ ഡോ കെ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി.

നമ്മെ തന്നെ ആഴത്തിൽ അറിയുമ്പോൾ മാത്രമേ രാജ്യം പുരോഗതി നേടൂ എന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മുരളീ മനോഹർ ജോഷി പറഞ്ഞു. ചരിത്രത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും അറിയണം. വലിയ അറിവിന്റെ വിപുലമായ സമ്പത്ത് രാജ്യത്തിനുണ്ട്. എന്നാൽ കോളനിവത്കരിക്കപ്പെട്ട മനസ്സുള്ളതിനാൽ അതിനെ നാം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ കെ പി ബാബുരാജ് മംഗളപത്രം സമർപ്പിച്ചു. സിനിമാതാരം യോഗേഷ് അഗർവാൾ, എം പി സുബ്രഹ്മണ്യ ശർമ്മ, എം രാധാകൃഷ്ണൻ, തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here