Advertisement

വിഎസിന് പ്രായമായതിന്റെ വല്ലായ്മകളാണെന്ന് കണ്ണന്താനം

September 10, 2017
0 minutes Read
alphons kannanthanam

കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനെതിരെ വിഎസ് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി കണ്ണന്താനം. എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് വി എസ് ധരിച്ചിരിക്കുന്നത്.

ഇത്തരം വിമർശനങ്ങൾ അദ്ദേഹത്തിന് പ്രായമായതിന്റെ വല്ലായ്മകളെ പ്രകടമാക്കുന്നുവെന്നും കണ്ണന്താനം പ്രതികരിച്ചു. ഇതിൽ കൂടുതൽ അഭിപ്രായപ്രകടനത്തിന് തയ്യാറല്ലെന്നും കണ്ണന്താനം പറഞ്ഞു.

കണ്ണന്താനം കേന്ദ്രമന്ത്രിയായതിൽ അഭിനന്ദിക്കാനൊന്നുമില്ലെന്നും ഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അദ്ദേഹത്തിന് സംഭവിച്ചതെന്നും വി എസ് പ്രസ്താവിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top