പള്‍സര്‍ സുനിയ്ക്ക് ഫോണ്‍ നല്‍കിയ പോലീസുകാരന്‍ അറസ്റ്റില്‍

നടിയെ ആക്രമിച്ച കേസിൽ പള്‍സര്‍ സുനിയെ ജയിലില്‍ സഹായിച്ച പൊലീസുകാരൻ അറസ്റ്റിൽ.കളമശ്ശേരി എആർ ക്യാമ്പിലെ സിപിഒ അനീഷ് കുമാറാണ് അറസ്റ്റിലായത്. സുനിയെ ഫോൺ ചെയ്യാൻ സഹായിച്ചതിനാണ് അറസ്റ്റ്. ഇയാളെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.
പൊലീസ് ക്ലബ്ബിൽ സുനിൽ കുമാറിന്‍റെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു കളമശ്ശേരി എആർ ക്യാമ്പിലെ സിപിഒ അനീഷ്. പള്‍സര്‍ സുനി ആലുവ പൊലീസ് ക്ലബ്ബിൽ കസ്റ്റഡിയിലിരിക്കുമ്പോഴാണ് അനീഷ് ദിലീപിനെ വിളിക്കാന്‍ പള്‍സര്‍ സുനിയെ സഹായിച്ചത്. വിളിക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ‘ദിലീപേട്ടാ താന്‍ കുടുങ്ങി’യെന്ന വോയ്സ് മെസേജ് അയച്ചു. നാദിര്‍ഷയേയും ഈ ഫോണില്‍ നിന്ന് ബന്ധപ്പെടാന്‍ സുനി ശ്രമിച്ചിരുന്നു. ലക്ഷ്യയിലേക്കും ഈ ഫോണില്‍ നിന്ന് മൂന്ന് തവണ വിളിച്ചു. സംഭവം വിവാദമായതോടെ അനീഷ് ഈ സിം നശിപ്പിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അനീഷീനെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ച് വരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കേസിൽ പതിനാലാം പ്രതിയാണ് അനീഷ്. അനീഷിനെ അന്വേഷണ സംഘം നിയോഗിച്ചതാണെന്ന വാര്‍ത്ത ആദ്യം പരന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here