Advertisement

അഷ്ടമിരോഹിണി നാളെ

September 11, 2017
Google News 1 minute Read
ashtamirohini tomorrow

നാളെ നടക്കുന്ന അ്ടമിരോഹിണി ആഘോഷത്തിനായി ഒരുങ്ങി ഗുരുവായൂർ. ഓഡിറ്റോറിയത്തിലെ സപ്താഹവേദിയിൽ ചൊവ്വാഴ്ച രാവിലെ എട്ടിന് ശ്രീകൃഷ്ണാവതാരം ഗുരുവായൂർ കേശവൻ നമ്പൂതിരി വർണിക്കും. രാത്രി 12ന് ക്ഷേത്രത്തിലും ശ്രീകൃഷ്ണാവതാര പാരായണം നടക്കും.

പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ ഇന്നലെതന്നെ പൂർത്തിയായിരുന്നു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള എഴുപത് അംഗ പാചക വിദഗ്ദ്ധരാണ് ഈ വർഷവും അഷ്ടമിരോഹിണി വള്ളസദ്യ തയ്യാറാക്കുന്നത്. സ്വദേശികളും വിദേശികളുമടക്കം അരലക്ഷത്തിലധികം ഭക്തർ പങ്കെടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അന്നദാനമാണ് ആറന്മുളയിൽ നടക്കുന്നത്.

ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും വള്ളസദ്യയിൽ പങ്കെടുക്കാമെന്നുള്ളതും പ്രത്യേകതയാണ്.ഭക്തജനങ്ങൾക്ക് ഈ ദിനത്തിൽ കുറഞ്ഞ ചിലവിൽ വള്ളസദ്യ വഴിപാട് നടത്തുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ദേവസ്വം ഓഫീസ്, പാഞ്ചജന്യം ഓഫീസ് എന്നിവിടങ്ങളിൽ ഇതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ മുതൽ അഷ്ടമിരോഹിണി ജലമേളയും ഉച്ചക്ക് ക്ഷേത്ര മുറ്റത്ത് കേരളത്തിലെ ഏറ്റവും വലിയ അന്നദാനമായ അഷ്ടമിരോഹിണി വള്ളസദ്യയും നടക്കും. വൈകിട്ട് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭായാത്രയും, സമാപനവും ക്ഷേത്രസന്നിധിയിൽ നടക്കും.

ashtamirohini tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here