മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

കൊല്ലം ജില്ലയിലെ നീണ്ടകരയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേർ രക്ഷപെട്ടു. നീണ്ടകര ചെറുപുഷ്പം യാർഡിന് സമീപം പടന്നയിൽ വീട്ടിൽ ജയിംസ് (72) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബർണാഡ്, സെബാസ്റ്റ്യൻ എന്നിവർ രക്ഷപെട്ടു.
നീണ്ടകര തീരത്ത് നിന്ന് അരനോട്ടിക്കൽ മൈൽ അകലെ കടലിൽ മത്സ്യബന്ധം നടത്തുന്നതിനിടയിലാണ് ഇന്ന് രാവിലെ വള്ളം മറിഞ്ഞത്. മൂന്നു തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
മൂന്ന് പേരെയും മറ്റ് വള്ളക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജയിംസിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here