Advertisement

രണ്ടു പതിറ്റാണ്ടുകളായി ഇയാൾ ധരിക്കുന്നത് ഒരേ ടീഷർട്ട് !! ഇതിന് പിന്നിലെ ആരുടേയും കരളലിയിക്കുന്ന കഥ പങ്കുവെച്ചത് സ്വന്തം മകൾ

September 12, 2017
2 minutes Read
daughter reveals the heart breaking reason behind dad wearing same tshirt for 20 years

ഒരു ടീഷർട്ട് എത്ര ദിവസം നിങ്ങൾക്ക് ധരിക്കാൻ സാധിക്കും ? 20 വർഷം ഒരുടുപ്പ് തന്നെ ധരിക്കുന്നത് ഒന്നാലോചിച്ച് നോക്കൂ !! അത്തരമൊരും കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

അറുപതുകാരനായ ജപ്പാൻ സ്വദേശിയാണ് ഇരുപതു വർഷമായി ഒരേ ടീഷർട്ട് തന്നെ ധരിച്ച് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എന്താണ് ഇതിന് പിന്നിലെന്ന രഹസ്യം അദ്ദേഹത്തിന്റെ മകളായ റിയ എന്ന ഇരുപത്തിനാലുകാരി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചപ്പോഴാണ് പുറം ലോകം ആ അറുപതുകാരന്റെ കാമുകഹൃദയത്തെ കുറിച്ച് അറിയുന്നത്.

അച്ഛൻ ഒരേ ടീഷർട്ട് തന്നെ ധരിക്കുന്നത് മുമ്പും റിയയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെങ്കിലും, എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് ചോദിച്ചിട്ടും വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല. അടുത്തിടെ മുത്തച്ഛന്റെ മരണത്തെ തുടർന്ന് റിയ കുടുംബവീട്ടിൽ എത്തിയപ്പോഴാണ് പഴയ ഒരു ചിത്രം ശ്രദ്ധയിൽപ്പെടുന്നത്.

തന്റെ അച്ഛനമ്മമാരുടെ മധുവിധുകാലത്തെ ചിത്രമായിരുന്നു അത്. ചിത്രത്തിൽ അന്ന് ധരിച്ചിരുന്ന അതേ ടീഷർട്ടായിരുന്നു ഇന്നും അച്ഛൻ ധരിച്ചിരിക്കുന്നതെന്ന് റിയക്ക് മനസ്സിലായി. കാരണം തിരക്കിയപ്പോഴാണ് അഗാധമായ ആ പ്രണയകാവ്യത്തിന്റെ കഥകൾ പുറത്തുവരുന്നത്.

പതിനെട്ടു വർഷം മുമ്പാണ് റിയയുടെ അമ്മ മരിക്കുന്നത്. തന്റെ ഭാര്യയോടുള്ള കടുത്ത പ്രണയം കൊണ്ടാണ്, ഭാര്യയുടെ ഓർമ്മയ്ക്കായി ആ ടീഷർട്ട് തന്റെ നെഞ്ചോട് ചേർത്ത് ഈ വൃദ്ധൻ ഇന്നും ധരിക്കുന്നത്.

അച്ഛന്റെയും അമ്മയുടേയും, പഴയ ചിത്രവും, അച്ഛന്റെ പുതിയ ചിത്രവുമാണ് റിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

daughter reveals the heart breaking reason behind dad wearing same tshirt for 20 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top