പത്മാവതിയിൽ ദീപിക പദുക്കോൺ വാങ്ങുന്നത് റൺവീർ സിങ്ങിനേക്കാൾ പ്രതിഫലം

ഇന്ത്യൻ സിനിമയിൽ ചിത്രത്തിലെ നായികയ്ക്ക് നായകനേക്കാൾ പ്രതിഫലം ലഭിക്കുന്നതിനേ കുറിച്ച് കേട്ടുകേൾവി പോലുമില്ല. എന്നാൽ ഈ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ബോളിവുഡ് സിനിമാ ലോകെ.
സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന പത്മാവതി എന്ന ചിത്രത്തിൽ നായകനായി റൺവീർ സിങ്ങിനേക്കാൾ പ്രതിഫലമാണ് ദീപിക വാങ്ങുന്നത്. റൺവീറിന് 8 കോടി രൂപയും, ദീപികയ്ക്ക് 11 കോടി രൂപയുമാണ് ചിത്രത്തിലെ പ്രതിഫലം.
റാണി പത്മാവതിയായി ഐശ്വര്യ റായിയെയും രത്തൻ സിങ്ങായി സൽമാൻ ഖാനെയുമാണ് ബൻസാലി ആദ്യം പരിഗണിച്ചിരുന്നത്. ഒന്നിച്ചഭിനയിക്കാൻ ഇരുവരും വിസമ്മതിച്ചതിനെ തുടർന്നാണ് ദിപികയ്ക്ക് നറുക്ക് വീണത്. നായികാ പ്രാധാന്യമുള്ള സിനിമയിൽ അഭിനയിക്കാൻ കിങ്ങ് ഖാനടക്കമുള്ളവർ തയ്യാറായില്ലെന്നും ഗോസിപ്പുകളുണ്ട്.
മീവാറിലെ രജപുത്ര റാണി പത്മാവതിയുടെ ജീവതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദീപികയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിങ്ങും റാണി പത്മാവതിയുടെ ഭർത്താവ് രത്തൻ സിങ്ങായി ഷാഹിദ് കപൂറും വേഷമിടുന്നു. 200 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്.
padmavati deepika gets more payment that ranveer singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here