അക്ഷയ് കുമാർ, ദീപിക പദുക്കോൺ, രൺവീർ സിംഗ്…അഞ്ചാം ഘട്ടത്തിൽ വോട്ട് ചെയ്യാനെത്തി താരനിര

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം പുരോഗമിക്കുമ്പോൾ മുംബൈയിലെ പോളിംഗ് ബൂത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബോളിവുഡ് താരങ്ങളും എത്തി. അക്ഷയ് കുമാറും സുനിൽ ഷെട്ടിയുമടക്കം നിരവധി സെലിബ്രിട്ടി വോട്ടർമാരാണ് മുംബൈയിൽ ഇതിനോടകം വോട്ട് രേഖപ്പെടുത്തിയത്.
ഇന്ത്യൻ പൗരത്വം ലഭിച്ച ശേഷം ആദ്യമായാണ് അക്ഷയ് കുമാർ വോട്ട് രേഖപ്പെടുത്തുന്നത്. ( loksabha elections 2024 bollywood celebs cast their vote in phase 5 )
മുംബൈ നോർത്ത് സെൻട്രൽ മണ്ഡലമാണ് താര വോട്ടർമാരുടെ എണ്ണക്കൂടുതൽ കൊണ്ട് ശ്രദ്ധേയമായ്. വോട്ടിംഗ് തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ നടി ജാൻവി കപൂർ ബാന്ദ്രാ സെൻ ആൻസ് സ്‌കൂളിൽ വോട്ട് ചെയ്തു. പിന്നാലെ അക്ഷയ് കുമാർ, സുനിൽ ഷെട്ടി എന്നിവർ വോട്ട് രേഖപ്പെടുത്തി.
ഗാനരചയിതാവ് ഗുൽസാർ, ബോണി കപൂർ, മകൾ ഖുഷി, നടൻ ഇംമ്രാൻ ഹാഷ്മി എന്നിവർക്കും ബാന്ദ്രയിലെ സ്‌കൂളിലായിരുന്നു വോട്ട്. ബാന്ദ്രയിലെ മറ്റൊരു സ്‌കൂളിലാണ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ എന്നിവർക്കും സച്ചിൻ ടെണ്ടുൽക്കർക്കും വോട്ട്.
തെരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വോട്ട് ചെയ്ത ശേഷം മുംബൈ പറഞ്ഞു.അതിനിടെ രണ്ട് പേർ വളർത്ത് പട്ടികളെയും എടുത്ത് വോട്ട് ചെയ്യാനെത്തിയത് കൗതുകക്കാഴ്ചയായി.
Story Highlights : loksabha elections 2024 bollywood celebs cast their vote in phase 5
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here