Advertisement

മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

October 30, 2024
Google News 1 minute Read

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്നാണ് ഹർജിയിലെ ആരോപണം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും പരാതിയിൽ പറയുന്നു. തെരെഞ്ഞെടുപ്പ് സമയത്തും എം പി ഫണ്ടിൽ നിന്ന് പെൻഷൻ നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. എഐവൈഎഫ് നേതാവ് ബിനോയ് നൽകിയ ഹർജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്കെതിരെ പെരുമാറ്റ ചട്ടലംഘന പരാതിയുമായി എൽഡിഎഫ് രംഗത്തുവന്നിരുന്നു . തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിതരണം ചെയ്‌ത നോട്ടീസിലെ പിഴവുമായി ബന്ധപ്പെട്ടാണ് ഇടതുമുന്നണി പരാതി നൽകിയത്. സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള നോട്ടീസുകളിൽ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് വിശദാംശങ്ങൾ ഇല്ലെന്നും, ഇത്തരം ലഘുലേഖകളിൽ വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്നും എൽഡിഎഫ് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Story Highlights : High Court notice to Suresh Gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here