Advertisement

പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാനൊരുങ്ങുന്നു

September 12, 2017
Google News 1 minute Read
petrol diesel cars to be banned

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കാനൊരുങ്ങുന്നു. വൈദ്യുത വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമാണ് ഇത്തരത്തിലൊരു നീക്കം.

ഓട്ടോമൊബൈൽ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കവേ ചൈനയുടെ ഇൻഡസ്ട്രി ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി വൈസ് മന്ത്രി ഷിൻ ഗോപിനാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഇതുസംബന്ധിച്ച് വിശദീകരണം നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ല. പരമ്പരാഗത ഇന്ധനങ്ങളിൽ ഓടുന്ന കാറുകളുടെ വിൽപ്പനയും നിർമാണവും നിരോധിക്കുമെന്ന ഫ്രാൻസിന്റെയും ബ്രിട്ടന്റെയും പ്രഖ്യാപനത്തിനു പിന്നാലെയാണ് ചൈനയുടെ നീക്കം.

petrol diesel cars to be banned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here