Advertisement

ഉഴുന്നാലിന്റെ മോചനം; സന്തോഷത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി

September 12, 2017
0 minutes Read
father uzhunnalil

യെമനിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നു. ഏറെ അവശനായ ഫാ. ഉഴുന്നാലിൽ ഇപ്പോൾ ഒമാനിൽ ചികിത്സയിലാണ്.

കേരളത്തിലേക്ക് എത്തുന്നതിനും തുടർ ചികിത്സകൾക്കും അദ്ദേഹത്തിന് എല്ലാവിധം സഹായങ്ങളും ഉണ്ടാകുമെന്നും അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവിൽ വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ലാദത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top