നാദിർഷയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്തംബർ 18ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് കോടതിയുടെ നിർദ്ദേശം.
ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ നാദിർഷയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം നാദിർഷാ അന്വേഷണവുമായി സഹകരിക്കണമെന്നും ബുധനാഴ്ച 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും കോടതി പറഞ്ഞു.
നേരത്തെ അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് നിർദേശിച്ചെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി നാദിർഷ പോലീസ് ക്ലബിൽ എത്തിയിരുന്നില്ല. അതിന് പിന്നാലെയാണ് ഇന്നലെ ഹൈക്കോടതിയിൽ നാദിർഷ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here