രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന് നാളെ തറക്കല്ലിടും; മണിക്കൂറിൽ 350 കിമി വേഗത, സമുദ്രത്തിനടിയിലൂടെ യാത്ര; സവിഷേതകൾ അറിയാം

indias first bullet train tomorrow

രാജ്യത്തെ ആദ്യബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. അഹ്മദാബാദിൽ നിന്നു മുംബൈ വരെയുള്ള സ്വപ്‌നപദ്ധതിക്ക് പ്രധാനമന്ത്രി മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്നാണ് അഹ്മദാബാദിൽ തറക്കല്ലിടുക. അഹ്മദാബാദിൽ നിന്നു മുംബൈ വരെ 508 കിലോമീറ്റർ നീളമുള്ള പദ്ധതിക്ക് 1,10,000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 50 വർഷത്തിനകം തിരിച്ച് നൽകണമെന്ന വ്യവസ്ഥയിൽ 88,000 കോടി രൂപ ജപ്പാൻ നൽകും.

508 കിലോമീറ്ററിലെ 92 ശതമാനം പാതകളും തറനിരപ്പിൽ നിന്ന് ഉയരത്തിലായിരിക്കും. ആറു ശതമാനം ടണലിലൂടെയും രണ്ടു ശതമാനം മാത്രം തറയിലൂടെയുമായിരിക്കും. സൂപ്പർസ്പീഡ് ട്രെയിനുകൾ 21 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ ടണലിലൂടെ സഞ്ചരിക്കും. അതിൽ ഏഴു കിലോമീറ്റർ സമുദ്രത്തിനടിയിലൂടെയായിരിക്കും.

മണിക്കൂറിൽ 320 കിലോമീറ്റർ മുതൽ 350 കിലോമീറ്റർ വരെയായിരിക്കും ട്രെയിനുകളുടെ വേഗം. 12 സ്‌റ്റേഷനുകളിലും സ്‌റ്റോപ്പുകളുണ്ടെങ്കിൽ യാത്ര പൂർത്തിയാക്കാൻ രണ്ടു മണിക്കൂറും 58 മിനുറ്റും വേണ്ടി വരും. ഒരു ദിവസം 70 ട്രിപ്പുകളായിരിക്കും ഇരുസ്റ്റേഷനുകളിൽ നിന്നുമായി ഉണ്ടായിരിക്കുക. 24 ട്രെയിനുകളും ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്യുകയും മറ്റു സൗകര്യങ്ങൾ ഇന്ത്യയിൽ തന്നെ നിർമിക്കുകയും ചെയ്യും.

indias first bullet train tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top