പാലക്കാട് ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ

പാലക്കാട് ഇരട്ടക്കൊലപാതക കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ. എറണാകുളം പറവൂർ സ്വദേശി സുദർശനൻ. മരുമകളുടെ സുഹൃത്താണ് പിടിയിലായിരിക്കുന്ന പ്രതി.
ഇന്ന് രാവിലെയാണ് പാലക്കാട് കോട്ടായിയിൽ വൃദ്ധ ദമ്പതിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോളന്നൂർ സ്വദേശി സ്വാമിനാഥനേയും ഭാര്യ പ്രേമ കുമാരിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാമനിനാഥനെ കഴുത്ത് അറുത്തും പ്രേമ കുമാരിയെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയിരിക്കുന്നത്.
സ്വാമിനാഥനെ മുമ്പും കൊലചെയ്യാൻ ശ്രമം നടന്നിട്ടുണ്ട്. അന്ന് ഷോക്കടിപ്പിച്ചാണ് സ്വാമിനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പോലീസിൽ പരാതി നൽകി നടന്നത് കൊലപാതകശ്രമം തന്നെയെന്ന് ഉറപ്പിച്ചിട്ടും പോലീസ് വേണ്ട വിതത്തിൽ കേസ് അന്വേഷിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസിനെ കൊല നടന്ന വീട്ടിൽ കയറാൻ ആദ്യ കുറച്ചുസമയത്തേക്ക് സമ്മതിച്ചിരുന്നില്ല.
palakkad double murder culprit arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here