Advertisement

ട്രെയിനിൽ നിന്നും വിദ്യാർത്ഥിനി കായലിൽ വീണു

September 13, 2017
Google News 1 minute Read
drowning student fell from train

ട്രെയിനിൽ സഞ്ചരിക്കവെ കാൽ വഴുതി എൻജിനിയറിംഗ് വിദ്യാർഥിനി കായലിൽ വീണു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനിയും എൻജിനിയറിംഗ് വിദ്യാർഥിനിയുമായ കീർത്തനയാ(19)ണ് പരവൂർ മാമൂട്ടിൽ പാലത്തിൽ നിന്നും കായലിലേക്ക് വീണത്. ഇന്ന് രാവിലെ 8ന് കന്യാകുമാരി-പുനലൂർ ട്രെയിനിൽ നിന്നാണ് പെൺകുട്ടി വീണത്.

കായലിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരുന്ന മൽസ്യത്തൊഴിലാളികളും പരിസരവാസികളും ചേർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി നെടുങ്ങോലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

student fell from train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here