മോചനത്തിന് നന്ദിയറിയിച്ച് ടോം ഉഴുന്നാലിൽ

ഭീകരരിൽനിന്ന് മോചിപ്പിക്കപ്പെട്ട മലയാളി വെദികൻ ടോം ഉഴുന്നാലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് നന്ദി അറിയിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും ഉഴുന്നാലിൽ സംസാരിച്ചു. യെമനിൻനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ വൈദികൻ ഫാദർ ടോം ഉഴുന്നാലിനെ കഴിഞ്ഞ ദിവസമാണ് ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് മോചിപ്പിച്ചത്.
അതേസമയം വത്തിക്കാന്റെ ഇടപെടലിനെ തുടർന്നാണ് ഉഴുന്നാലിനെ മോചിപ്പിച്ചതെന്ന് ഒമാൻ വ്യക്തമാക്കിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോചന ദ്രവ്യം കൊടുത്തും ഉഴുന്നാലിനെ മോചിപ്പിക്കണമെന്ന നിലപാടിലായിരുന്നു വത്തിക്കാൻ. ഉഴുന്നാലിന്റെ മോചനത്തിന് പിന്നിൽ വത്തിക്കാനോ ഇന്ത്യൻ സർക്കാരോ എന്ന അവ്യക്തത തുടരുന്നതിനിടയിലാണ് അന്തർദേശീയ മാധ്യമങ്ങളുടെ വാർത്തകൾ പുറത്തുവരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here