Advertisement

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി ജെ റോയ് ഇനി സ്ലോവാക് കോൺസുൽ

September 14, 2017
Google News 0 minutes Read
confident group c j roy

യു എ ഇ ആസ്ഥാനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാനും മലയാളിയുമായ ഡോ.സി ജെ റോയ്, സ്ലോവാക് കോൺസുൽ(ഹോണററി) ആയി നിയമിതനായി. ഹോട്ടൽ, റിയൽഎസ്റ്റേറ്റ് മേഖലകളിൽ ശ്രദ്ധേയനായ റോയ് തൃശൂരിലാണ് ജനിച്ചതെങ്കിലും പഠിച്ചതും വളർന്നതും ബംഗളൂരുവിലാണ്.

ദുബെയിലാണ് റോയ് താമസം. മലയാളത്തിലും കന്നഡയിലും സിനിമകൾ നിർമിച്ചിട്ടുള്ള റോയ് ഇന്ത്യയും സ്ലോവാക്യയും തമ്മിൽ കാർഷിക വ്യവസായ മേഖലയിൽ ബന്ധം വളർത്താൻ നിയമനം ഉപയോഗപ്പെടുത്തുമെന്ന് ദെബെയിൽ വ്യക്തമാക്കി. ഇത് കേരളത്തിന് വലിയ ഗുണം ചെയ്യും. ബംഗളൂരുവിലാണ് കോൺസുലേറ്റ് പ്രവർത്തിക്കുക. മൂന്ന് വർഷത്തേക്കാണ് നിയമനം. എല്ലാ നയതന്ത്ര ആനുകൂല്യങ്ങളും ലഭ്യമാണെന്നും റോയ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here