Advertisement

നടിയെ ആക്രമിച്ച കേസിൽ അട്ടിമറി ശ്രമമെന്ന് പിടിതോമസ്

September 14, 2017
Google News 0 minutes Read
hareesh salva loknath behra meeting was part of conspiracy says pt thomas

നടിയെ ആക്രമിച്ച കേസിൽ അട്ടിമറി ശ്രമം നടക്കുന്നുവെന്ന് പിടിതോമസ്. ചില കേന്ദ്രങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. സെബാസ്റ്റ്യൻ പോളിന്റെ നിലപാട് ഞെട്ടിക്കുന്നതാണെന്നും പിടി തോമസ് എംഎൽഎ പറഞ്ഞു. ഗണേഷ് ദിലീപിനായി രംഗത്ത് വന്നത് അട്ടിമറി ശ്രമത്തിന്റെ ഭാഗമാണ്.

ഗണേഷിന്റേ പരാമർശങ്ങൾ മുഖ്യമന്ത്രിക്കെതിരെയുള്ളതാണെന്നും വിമർശനങ്ങൾക്ക്് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും പറഞ്ഞ പി ടി തോമസ്
കേസ് ബലാത്സംഗം മാത്രമായി ചുരുക്കാൻ ശ്രമം നടക്കുന്നതായും വ്യക്തമാക്കി. കേസിൽ ഡിജിപിയുടെ ഓഫീസ് വീഴ്ച്ച വരുത്തിയോ എന്ന് പരിശോധിക്കണം. പോലീസിന്റെ മനോവീര്യം കെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും പി ടി തോമസ് ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here