ഫാദർ ടോം ഉഴുന്നാലിൽ മാർപ്പാപ്പയെ സന്ദർശിച്ചു

യെമനിൽ ഭീകരരുടെ തടവിൽ നിന്ന് മോചിതനായ ഫാദർ ടോം ഉഴുന്നാലിൽ മാർപ്പാപ്പയെ സന്ദർശിച്ചു. ഒമാനിൽ നിന്ന് റോമിലെത്തിയ ഇദ്ദേഹം സലേഷ്യൻ സഭാ അധികൃതരോടൊപ്പം സ്വകാര്യ ചടങ്ങിലാണ് മാർപ്പാപ്പയെ കണ്ടത്. ഉഴുന്നാലിൽ മാർപാപ്പയെ സന്ദർശിക്കുന്ന ചിത്രം വത്തിക്കാൻ പുറത്ത് വിട്ടു.
ഒമാനിൽ നിന്ന് വത്തിക്കാനിലെ സലേഷ്യൻ സഭാ കേന്ദ്രത്തിലെത്തിയ ഫാദർ ടോം ഉഴുന്നാലിന് കേരളീയ വിഭവങ്ങൾ അടങ്ങിയ വിരുന്നാണ് നൽകിയത്. വൈകിട്ട് ആറിനു ഫാ.ഫ്രാൻസെസ്കോ സെറെഡയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചായിരുന്നു സ്വീകരണം.
tom uzhunalil
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here