Advertisement

ലഹങ്കയ്ക്ക് രണ്ട് ഇഞ്ച് നീളക്കുറവ്, ഡിസൈനര്‍ വധുവിന് 114000 രൂപ നല്‍കണം

September 15, 2017
1 minute Read
lehanga

വിവാഹത്തിന് വധുവിന് നീളം കുറഞ്ഞ ലഹങ്ക തയ്ച്ച് നല്‍കിയ ഡിസൈനറിനും, ഡിസൈനര്‍ സ്റ്റുഡിയോയ്ക്കും ഒരു ലക്ഷത്തി പതിനാലായിരം രൂപ പിഴയടക്കാന്‍ കോടതി വിധി. ന്യൂഡല്‍ഹിയിലെ ചാന്ദ്നി ചൗക്കിലാണ് സംഭവം. എട്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് യുവതിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നത്.

വിവാഹ ദിവസം ഇവര്‍ നല്‍കിയ ലഹംങ്കയ്ക്ക് പറഞ്ഞിരുന്ന അത്ര നീളം ഉണ്ടായിരുന്നില്ല.കൃത്യമായി പറഞ്ഞാല്‍ രണ്ട് ഇഞ്ച്. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് ലഹങ്ക ലഭിച്ചിരുന്നു. നീളക്കുറവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്  ഡിസൈനറെ സമീപിച്ചപ്പോള്‍ നന്നാക്കിത്തരാമെന്ന് ഉറപ്പ് ലഭിച്ചു. ഇത് വിശ്വസിച്ച് തിരിച്ച് പോയെങ്കിലും വിവാഹത്തിന് കുറച്ച് മുമ്പാണ് പിന്നീട് ലഹങ്ക എത്തിയത്. എന്നാല്‍ വലിപ്പക്കുറവിന് അവര്‍ പരിഹരിച്ചില്ലെന്ന് മാത്രമല്ല, ആ ഇറക്കം കുറഞ്ഞ ലഹങ്ക തന്നെയാണ് യുവതി വിവാഹത്തിന് ധരിച്ചതും. വിവാഹം കഴിഞ്ഞ് അത് ചോദ്യം ചെയ്യാനെത്തിയ യുവതിയെ കടയുടമയും തയ്യല്‍ക്കാരും ചേര്‍ന്ന് അപമാനിച്ചുവെന്നുമാണ് പരാതി. പിന്നീട് ഇവര്‍ നന്നാക്കി നല്‍കിയെങ്കിലും ഒറ്റനോട്ടത്തില്‍ ‘ഏച്ച് കെട്ടല്‍’ തിരിച്ചറിയാമെന്ന തരത്തിലാണ് നന്നാക്കി നല്‍കിയത്. തുടര്‍ന്ന് എട്ട് കൊല്ലമായി ഇവര്‍ക്കെതിരെ നിയമപോരാട്ടത്തിലായിരുന്നു യുവതി.  ലഹങ്കയുടെ വിലയായ 64000രൂപയും, മാനനഷ്ടത്തിന് 50,000രൂപയും നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top