ഫിഫ ജൂനിയർ ലോകകപ്പ്; കലൂര്‍ സ്റ്റേഡിയത്തിലെ കടകള്‍ അടിച്ചിടുന്ന കേസില്‍ വിശദമായ വാദം നാളെ

ഫിഫ ജൂനിയർ ലോകകപ്പിനോട് അനുബന്ധിച്ച് കലൂർ സ്റ്റേഡിയത്തിലെ കടകള്‍ അടച്ചിടണമെന്ന കളക്ടറുടെ ഉത്ത രവിൽ സർക്കാരിന് ഹൈക്കോടതിയുടെ വാക്കാൽ നിർദ്ദേശം.സർക്കാരും കട ഉടമകളും പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് നാളത്തേക്ക് മാറ്റി. കടകൾ ഒന്നര മാസത്തേക്ക് അടച്ചിടണമെന്ന കളക്ടറുടെ ഉത്തരവ് കച്ചവടം നടത്താനുള അവകാശത്തിന്റെ ലംഘനമാന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കട ഉടമകൾ കോടതിയെ സമീപിച്ചത്. കടകൾ അടച്ചിടുന്നത് നിരവധി പേരുടെ ഉപ ജിവനത്തെ ബാധിക്കുമെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
കടകൾക്ക് മുൻകൂർ നോട്ടിസ് നൽകിയിട്ടില്ലന്നും കോടതി ചൂണ്ടിക്കാട്ടി. ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും ജില്ലാ ഭരണകൂടം
കോടതിയിൽ കെട്ടിവെക്കണമെന്ന് കോടതി വാദത്തിനിടെ പരാമർശിച്ചു . കേസിൽ നാളെ വിശദമായ വാദം നടക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here