Advertisement

അമേരിക്കയിൽ ഇന്ത്യൻ ഡോക്ടർ രോഗിയുടെ കുത്തേറ്റ് മരിച്ചു

September 15, 2017
Google News 1 minute Read
indian doctor stabbed to death at america

അമേരിക്കയിൽ ഇന്ത്യൻ ഡോക്ടർ രോഗിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. തെലുങ്കാനയിൽ നിന്നുള്ള അച്യുത റെഡ്ഡി(57) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാൻസാസിലെ ഹോളിസ്റ്റിക് സൈക്യാട്രി സർവീസിൽ സേവനമനുഷ്ടിക്കുകയായിരുന്നു ഇദ്ദേഹം.

സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ ചികത്സിച്ചിരുന്ന ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം നടത്തിയതിന് ശേഷം അടുത്തുള്ള പാർക്കിങ് സ്ഥലത്ത് ഉണ്ടായിരുന്ന കാറിൽ ഇരിക്കുകയായിരുന്ന ഇയാളെ ക്ലിനിക്കിന് സമീപത്തുള്ള ക്ലബിലെ സുരക്ഷ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാലപാതകത്തിന്റെ കാരണം വ്യക്തമല്ല. വെള്ളിയാഴ്ച ഇയാളെ അറ്റോർണി ഓഫീസറിന് മുന്നിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

അമേരിക്കയിൽ നിരവധി ആശുപത്രികളിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അച്യുത റെഡ്ഡിയും ഭാര്യ ബീനയും.

indian doctor stabbed to death at america

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here