നടിയെ അക്രമിച്ച കേസ്; നാദിർഷ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷ അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നാദിർഷ ഇന്ന് ഹാജരായത്. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഇന്ന് അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കേസിൽ നാദിർഷയുടെ പങ്കിനെ സംബന്ധിച്ച് ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും ഇതിനായി അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ദിലീപിനൊപ്പം ചോദ്യം ചെയ്തപ്പോൾ നാദിർഷ പറഞ്ഞ പല കാര്യങ്ങളും കളവും പരസ്പര വിരുദ്ധവുമാണെന്നാണ് പൊലിസ് വാദം. കോടതി ഉത്തരവ്. കേസിൽ നാദിർഷക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
kochi actress attack case nadirsha presented before investigation team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here