ഗുർമീതിനെ രക്ഷിക്കാൻ ശ്രമിച്ച 3 പോലീസുകാർ അറസ്റ്റിൽ

ദേര സച്ഛ സൗദ നേതാവ് ഗുർമീത് സിങ്ങിനെ രക്ഷിക്കാൻ ഗൂഢാലോചന നടത്തിയ മൂന്ന് പൊലിസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഹരിയാന പൊലിസിലെ ഹെഡ്‌കോൺസ്റ്റബിൾമാരായ അമിത്, രാജേഷ് കോൺസ്റ്റബിളായ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
വിധി പ്രഖ്യാപനത്തിനു ശേഷം ഗുർമീതിനെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയിൽ മൂവരും പങ്കുചേർന്നിട്ടുണ്ടെന്ന് സൂചന ലഭിച്ചതായി പൊലിസ് പറഞ്ഞു. കേസ് അന്വേഷണത്തിൽ പങ്കുചേരണമെന്നാവശ്യപ്പെട്ട് പഞ്ച്കുളയിലേക്ക് വിളിച്ചു വരുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബലാത്സംഗ കേസിൽ ശിക്ഷാ പ്രഖ്യാപനത്തിനായി കോടതിയിലേക്ക് കൊണ്ടു പോവുന്നതിനിടെ ഗുർമീതിനെ അനുഗമിച്ചവരായിരുന്നു മൂവരും.
രാജ്യദ്രോഹമടക്കമുള്ള വകുപ്പുകൾ ചേർത്ത് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലിസ് ഡെപ്യൂട്ടി കമ്മീഷണർ മൻബീർ സിംങ് വ്യക്തമാക്കി.
policemen who tried saving gurmeet arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here