സെലീന ഗോമസ് ഏറെ നാളുകളായി പോതുവേദികളിൽ നിന്നും മാറിനിന്നതന് കാരണം പുറത്ത്
കുറച്ചു നാളുകളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ എവിടെയായിരുന്നു സെലീന എന്ന ചോദ്യത്തിനു ഒടുവിൽ സെലിന തന്നെ ഉത്തരം നൽകി. കഴിഞ്ഞ ദിവസമാണ് തനിക്കു കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്ന വാർത്ത തന്റെ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷം 25 കാരിയായ സെലീന അപ്രതീക്ഷിതമായി തന്റെ സംഗീതപര്യടനം അവസാനിപ്പിച്ചത് ആരാധകരെ സംശയത്തിലാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം ഈ കാര്യം സെലീനയോടായി ആരാധകർ ചോദിച്ചിരുന്നതുമാണ്. എന്തുകൊണ്ട് ഞാൻ പുതിയ സംഗീത ആൽബത്തിന്റെ പ്രമോഷൻ പരിപാടികളൊന്നും നടത്തുന്നില്ലെന്ന് ആരാധകർ തിരക്കിക്കൊണ്ടേയിരിക്കുകയായിരുന്നു.
സെലീനയുടെ ഏറ്റവും അടുത്ത സുഹൃത്ത് നടി ഫ്രാൻഷ്യ റൈസയാണ് സെലീനയ്ക്ക് വൃക്ക നൽകിയത്. ആശുപത്രിയിൽ കിഡ്‌നി മാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഫ്രാൻഷ്യയുടെ കൈചേർത്ത് പിടിച്ചു കിടക്കുന്ന ഒരു ചിത്രവും സെലീന പങ്കുവച്ചിട്ടുണ്ട്.
selena gomez surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here