Advertisement

ശോഭായാത്രയില്‍ മണിക്കൂറുകള്‍ കുഞ്ഞ് ആലിലയില്‍ കിടന്ന സംഭവം; ഫോട്ടോ പുറത്ത് വിട്ടയാള്‍ക്ക് ഭീഷണി

September 15, 2017
1 minute Read
shobhayathra

ശ്രീകൃഷ്ണ ജയന്തി ദിനത്തോട് അനുബന്ധിച്ച് പിഞ്ചു കുഞ്ഞിനെ ആലിലയില്‍ കെട്ടിയിട്ട സംഭവം പുറത്ത് വിട്ട കാസര്‍കോട് സ്വദേശി ശ്രീകാന്ത് പ്രഭാകരന് ഭീഷണി. ഇന്നലെ രാത്രിയാണ് ഭീഷണി ഫോണ്‍കോളുകള്‍ വന്നത്.  കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമില്ലാത്ത വിഷയം നിനക്കെന്തിനാണെന്നും പുറത്തിറങ്ങിയാല്‍ കാണിച്ചു തരാമെന്നുമാണ് ഭീഷണിപ്പെടുത്തിയവര്‍ പറയുന്നത്.

ശോഭായാത്രയില്‍ മൂന്ന് വയസ് പ്രായമുള്ള കുട്ടിയെയാണ് മണിക്കൂറുകളോളം ആലിലയില്‍ കിടത്തിയത്. കുട്ടിയുടെ അരഭാഗം ഇലയുമായി ബന്ധിപ്പിച്ചിരുന്നു. ശ്രീകാന്ത് ഇത് ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിളിച്ച് അറിയിച്ചെങ്കിലും അത് തങ്ങളുടെ കടമയല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ശ്രീകാന്ത് പറയുന്നു.

shobhayathra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top