‘അവന്റെ കുഞ്ഞു കൈകൾകൊണ്ട് എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നു’ – വിനീത് ശ്രീനിവാസന്റെ ഹൃദയസ്പർശിയായ ഫേസ്ബുക്ക് പോസ്റ്റ്

‘ഏഴു മണിയായി. ഞാൻ വിമാനത്താവളത്തിൽ എത്താൻ ഇപ്പോഴേ വൈകിയിരിക്കുന്നു. ടാക്‌സി എന്നെ കാത്ത് നിൽക്കുന്നു. അവന്റെ കുഞ്ഞു കൈകൾ എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നു. പിന്നെ എങ്ങിനെയാണ് എനിക്ക്ഇവിടെ നിന്ന് അനങ്ങാൻ സാധിക്കുക ?’ ചിത്രത്തിലെ ഡയലോഗ് അല്ല, മറിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ഇത്.
മകനോടൊപ്പം ഇരിക്കുന്ന ചിത്രത്തിന് താഴെയാണ് വിനീത് ഇത് കുറിച്ചിരിക്കുന്നത്. ഒപ്പം മകന്റെ പേരും വിനീത് വെളിപ്പെടുത്തി- ‘വിഹാൻ ദിവ്യ വിനീത്’. സാധാരണ അച്ഛന്റെ പേരാണ് മക്കളുടെ പേരിന്റെ വാലായി ചേർക്കുക. എന്നാൽ വിനീത് തന്റെ ഭാര്യയുടെ പേരും മകന്റെ പേരിനോടൊപ്പം ചേർത്തിട്ടുണ്ട്.
ദിവ്യയാണ് വിനീതും കുഞ്ഞു വിഹാന്റെയും ചിത്രം പകർത്തുന്നത്. ജൂൺ 30 നാണ് വിനീത്-ദിവ്യ ദമ്പതികളുടെ ജീവിതത്തിലേക്ക് വിഹാൻ കടന്നുവരുന്നത്.
vineeth sreenivasan fb post on son vihaan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here