നാദിർഷയെ ഇന്ന് ചോദ്യം ചെയ്യില്ല

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിർഷയെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് പോലീസ് അറിയിച്ചു. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യുകയുള്ളുവെന്നും പോലീസ് അറിയിച്ചു.
നേരത്തെ ശാരീരിക അവശതകൾ പ്രകടമാക്കിയതിനെ തുടർന്ന് നാദിർഷയുടെ ചോദ്യം ചെയ്യൽ തത്കാലത്തേക്ക് ഉപേക്ഷിച്ചിരുന്നു. ഡോക്ടർമാർ മെഡിക്കലി ഫിറ്റ് അല്ലെന്ന് റിപ്പോർട്ട് നൽകിയതിനാലാണ് ചോദ്യം ചെയ്യൽ ഉപേക്ഷിച്ചത്. ഒമ്പതരയോടെ തന്ന ചോദ്യം ചെയ്യലിനായി നാദിർഷ എത്തിയിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ ആരംഭിച്ച ഉടനെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച നാദിർഷയെ ഡോക്ടർമാരുടെ ഒരു സംഘം പരിശോധിക്കുകയും ആരോഗ്യസ്ഥിതി മോശമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചോദ്യം ചെയ്യൽ ഉപേക്ഷിക്കുകയായിരുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവും, രക്ത സമ്മർദ്ദവും കുറയുകയായിരുന്നു.
അതേസമയം അന്വേഷണസംഘ്തതിന് മുന്നിൽ ഹാജരാകാൻ തയ്യാറെന്ന് നാദിർഷ അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്നും നാലുമണിക്ക് ശേഷം എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യാമെന്നുമാണ് നാദിർഷ അറിയിച്ചത്.
wont interrogate nadirsha today says police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here