Advertisement

ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

September 16, 2017
Google News 0 minutes Read
dileep Kochi actress attack charge-sheet against Dileep dileep bail plea prosecution argument continues

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‍ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാവിലെ 11നാണ് കോടതി നടപടികള്‍ തുടങ്ങുക. കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം വേണമെന്നാണ് പ്രതിഭാഗം ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.

നേരത്തെ ഒരു തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിട്ടുണ്ട്.അതേസമയം ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധിയും ഇന്ന് അവസാനിക്കുകയാണ്. വീഡിയോ കോണ്‍ഫറന്‍സിംഗ് നടപടികളിലൂടെ റിമാന്റ് 14 ദിവസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here