Advertisement

നാദിര്‍ഷയെ ഇന്ന് ചോദ്യം ചെയ്യും

September 17, 2017
Google News 0 minutes Read
nadirsha files anticipatory bail

നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ഇന്ന് ചോദ്യം ചെയ്യും. പത്ത് മണിയോടെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നാദിര്‍ഷയ്ക്ക് നിര്‍ദേശം നല്‍കി. കേസില്‍ ചോദ്യം ചെയ്യലിന് കഴിഞ്ഞദിവസം നാദിര്‍ഷ ഹാജരായിരുന്നെങ്കിലും, രക്തസമ്മര്‍ദ്ദം കൂടുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചു. ക്വട്ടേഷന്‍ തുകയുടെ അഡ്വാന്‍സായി 25,000 രൂപ നാദിര്‍ഷയാണ് തനിക്ക് കൈമാറിയതെന്ന് കഴിഞ്ഞയാഴ്ച പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്.

അതേസമയം കേസിൽ നാദിർഷ നൽകിയ മുൻ‌കൂർ ജാമ്യഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here