Advertisement

താനും ദിലീപും നിരപരാധി; നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

September 17, 2017
Google News 0 minutes Read
kochi actress attack case nadirsha presented before investigation team

നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കേസില്‍ താനും ദിലീപും നിരപരാധിയാണെന്നും സുനില്‍ കുമാറുമായി പരിചയമില്ലെന്നും നാദിര്‍ഷ വ്യക്തമാക്കി. സൗഹാര്‍ദ്ദപരമായാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയില്ലെന്നും നാദിര്‍ഷ പറഞ്ഞു. പോലീസ് പറയുമ്പോഴാണ് തന്നെ വിളിച്ചത് പള്‍സര്‍ സുനിയായിരുന്നു എന്നറിഞ്ഞത്. തന്റെ നിരപരാധിത്വം പോലീസിനെ ബോധ്യപ്പെടുത്തിയെന്നും ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങവെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  നാലര മണിക്കൂറാണ് അന്വേഷണ സംഘം നാദിര്‍ഷയെ ചോദ്യം ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here