Advertisement

മലയാള സിനിമ നയം ഉടൻ പ്രഖ്യാപിക്കും – മന്ത്രി സജി ചെറിയാൻ

4 hours ago
Google News 2 minutes Read

മൂന്ന് മാസത്തിനുള്ളിൽ സിനിമാ നയം പ്രഖ്യാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. രണ്ടു ദിവസമായി നടന്ന സിനിമ സിനിമ കോൺക്ലവിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. മലയാള സിനിമയിൽ സമഗ്രമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. എല്ലാ തലങ്ങളിലും നിലവിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കേരളത്തിൽ സിനിമാ സംസ്കാരം വളർത്തിയെടുക്കുന്നതിനു വേണ്ടിയുള്ള സമഗ്രമായ പദ്ധതിയാണ് രണ്ടുദിവസം നീണ്ടുനിന്ന കോൺഗ്രസിൽ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞത് എന്നും സിനിമയിൽ നടക്കുന്ന എല്ലാ തരത്തിലുള്ള മോശക്ര മോശം പ്രവണതകളെ പൂർണ്ണമായും മാറ്റിയെടുക്കുവാൻ എല്ലാ സംഘടനകളുടെയും സഹായം തേടിയിട്ടുണ്ടെന്നും സംഘടനകളുമായുള്ള ചർച്ചയിലൂടെയാണ് നയം രൂപീകരിക്കുക. പൊതുജനങ്ങളിൽ നിന്നും സിനിമാനയം സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ ആരായും എന്നും മന്ത്രി അറിയിച്ചു. സിനിമ സാംസ്കാരിക ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കുന്നതിനു പരിഷ്കരിക്കുന്നതിനുള്ള ചർച്ചകളും ഇതിനോടകം തന്നെ ആരംഭിച്ചുള്ള ആയും മന്ത്രി അറിയിച്ചു.


നിലവിൽ സിനിമ നിർമാണത്തിന് സർക്കാർ 5 ലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി നൽകുന്നത് ഇത് വളരെ കുറവാണ് എന്നുള്ളത് സർക്കാറിന് വ്യക്തമാണെന്നും എത്രത്തോളം വർദ്ധിപ്പിക്കാൻ കഴിയും എന്നത് സാമ്പത്തിക നിലയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കുശേഷം പ്രഖ്യാപിക്കും എന്നും കോൺഗ്രസിൽ ഉണ്ടായ ചർച്ചകൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. സെൻസർ ബോർഡുമായി സെൻസർ ബോർഡ് മായി ബന്ധപ്പെട്ട ഉണ്ടായ ചില പരാതികൾ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുമെന്നും ഇത് തിരുത്തേണ്ടത് കേന്ദ്ര സെൻസർ ബോർഡ് ആണെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ നിരവധിയായ സിനിമ തിയേറ്ററുകൾ പൂട്ടി പോയിട്ടുണ്ടെന്നും ഈ തീയേറ്ററുകൾ പുനരുദ്ധരിച്ച് ആധുനികവൽക്കരിക്കാൻ ഉള്ള സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതിയും ഇതിനോടകം നടപ്പിലാക്കും.

കേരളത്തിലെ വനം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് പരിധിയിലുള്ള വരത്തിൽ സിനിമ ഷൂട്ടിംഗ് നിരോധിച്ചുകൊണ്ടുള്ള നിയമം പിൻവലിക്കുന്നതിനു വേണ്ടി വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട് എന്നും ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ വനവും വനം ആവശ്യമുള്ള ഷൂട്ടിങ്ങിന് വലം കേരളത്തിൽ എല്ലാ വനവും വിട്ടുകൊടുക്കാനുള്ള സംവിധാനം ഉടൻതന്നെ ഉണ്ടാവും. സിനിമാ ലൊക്കേഷനുകളിൽ സ്ത്രീകൾക്കും അതുപോലെതന്നെ കുട്ടികൾക്കും എല്ലാ വിഭാഗം ആളുകൾക്കും സംരക്ഷണം ലഭിക്കുന്നതിനുള്ള വ്യക്തമായ നിയമനിർമ്മാണം ആയിരിക്കും ഉണ്ടാവുക അതോടൊപ്പം തന്നെ കൃത്യമായി തൊഴിലുകൾ ചെയ്യുന്ന തൊഴിലിന് വ്യക്തമായ വേദന ലഭിക്കു ലഭ്യമാക്കാനുള്ള നടപടിയും ഇതിനോടകം തൊഴിൽ വകുപ്പുമായി ആലോചിച്ചുകൊണ്ട് നടപ്പിലാക്കും.

സിനിമ ടിക്കറ്റുകൾക്ക് നിലവിൽ ജിഎസ്ടിയും ഒപ്പം തന്നെ എന്റർടൈൻമെന്റ് ടാക്സും നിലവിലുണ്ട് ഇത് എന്റർടൈൻമെന്റ് ടാക്സ് പിൻവലിക്കുന്നതിനെക്കുറിച്ച് ധനപകുപ്പുമായി ആലോചിച്ച് ഉടൻതന്നെ തീരുമാനമുണ്ടാക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് എവിടെ എന്ന് ചോദിക്കുന്നവർക്കുള്ള വ്യക്തമായ മറുപടിയാണ് ഈ കോൺ എന്നും സിനിമയിൽ അരുതാത്തതായ ചില കാര്യങ്ങൾ നടന്നതും അതിനെതിരെ ഒരുപറ്റം വനിതാ സിനിമ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിനിമയിൽ സമഗ്രമായ നിയമനിർമ്മാണം നടത്തുന്നതിനുവേണ്ടി സർക്കാർ തയ്യാറാക്കിയ റിപ്പോർട്ടും ഒപ്പം അടൂർ കമ്മിറ്റി നൽകി റിപ്പോർട്ടും ഈ കോൺഗ്രസ് ക്രോഡീകരിച്ച ആയിരിക്കും പുതിയ സിനിമ നയം പ്രഖ്യാപിക്കുക. മലയാളത്തിൽ ഒട്ടേറെ രാജ്യത്താകമാനം ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള സ്വതന്ത്ര സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും ഇത്തരം സിനിമകൾക്ക് സബ്സിഡി നൽകുന്നത് എത്രത്തോളം നൽകാൻ പറ്റും എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഉടൻതന്നെ പ്രഖ്യാപിക്കും.

ഇപ്പോൾ ചിത്രാഞ്ജലിയുടെ അവസ്ഥ പരമദേനിയമാണെന്നും എന്നാൽ 150 കോടി രൂപയുടെ വലിയ വികസന പ്രവർത്തനങ്ങൾ ആണ് ചിത്രാഞ്ജലികൾ നടന്നുകൊണ്ടിരിക്കുന്നു എന്നും എത്രയും പെട്ടെന്ന് തന്നെ ചിത്രാഞ്ജലി വലിയ സ്റ്റുഡിയോ ശൃംഖലയായി മാറും എന്നും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷൂട്ടിംഗ് കേന്ദ്രമായി ചിത്രാഞ്ജലികൾ മാറ്റിയെടുക്കുകയാണ് ഈ സർക്കാരിൻറെ പ്രഥമ ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു. സിനിമയുടെ രജിസ്ട്രേഷനും അതുപോലെതന്നെ ഷൂട്ടിംഗ് പെർമിഷൻ പോലുള്ള നിരവധിയായ പേപ്പർ വർക്കുകൾക്ക് കാലതാമസം നേരിടുന്നതായി നിരവധി അംഗങ്ങൾ ഈ കോൺഗ്രസ് പരാതി ഉന്നയിച്ചിട്ടുണ്ട് എന്നും അതിനാൽ തന്നെ എല്ലാ അനുമതിയും ഒറ്റ കുടക്കീഴിലൂടെ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഉടൻതന്നെ സർക്കാർതലത്തിൽ ആരംഭിക്കും എന്നും ഇതിൽ വളരെ കൃത്യമായ ഒരു നിലപാട് സർക്കാർ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. സർക്കാർ തലങ്ങളിൽ ഉണ്ടാക്കുന്ന ഡോക്യുമെൻററികൾ ഇപ്പോൾ വലിയ വമ്പൻമാരാണ് ചെയ്യുന്നത് എന്ന് ആരോപണവും ഈ കോൺഫ്ലേമിൽ ഉയരുകയുണ്ടായി തീരുമാനപ്രകാരം പുതിയ അംഗങ്ങൾക്ക് അതായത് വളരെ തുടക്കക്കാരായ ചെറുപ്പക്കാർക്ക് ഡോക്യുമെന്റുകൾ ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുന്നതിനെ കുറിച്ചും സർക്കാർ കൃത്യമായി ആലോചനകൾ നടത്തും.

സിനിമ റിവ്യൂകൾ അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട് എന്നുള്ളത് സർക്കാരിന്റെ പ്രഥമ പരിഗണന ആണെങ്കിൽ പോലും റിലീസ് ചെയ്യുന്ന സിനിമകളെ റിവ്യൂ ബോംബങ്ങളുടെ തകർക്കാനുള്ള ചില പദ്ധതികൾ പല ഭാഗങ്ങളായി നടക്കുന്നതായി സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ട് ഈ പരാതികൾ പരിഹരിക്കപ്പെടും എന്നും മന്ത്രി അറിയിച്ചു. മലയാളത്തിൽ സിനിമ ഉണ്ടായിട്ട് 98 വർഷമായെന്നും രണ്ടുവർഷം കഴിയുമ്പോൾ നൂറാം വാർഷികം ആഘോഷിക്കുന്ന തരത്തിലേക്ക് വരുന്ന ചലച്ചിത്രമേള ഐ എഫ് കെ പുനർനിർണയം ചെയ്യുമെന്നും വളരെ വലിയ ആഘോഷമായി ഇത്തവണത്തെ ചലച്ചിത്രമേള . നടപ്പിലാക്കും. മലയാള സിനിമ എക്കാലത്തും ഇന്ത്യയിലുള്ള മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായിരുന്നു മലയാളത്തിൽ ആദ്യമായി അക്കാദമി ആരംഭിച്ചതും അതുപോലെതന്നെ ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷൻ സ്ത്രീകൾക്ക് അതുപോലെതന്നെ എസ് സി എസ് ടി വി വിഭവങ്ങൾക്ക് സിനിമ നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകിയ പദ്ധതി നടപ്പിലാക്കിയത് വലിയ നേട്ടമായി കാണുന്നു.

മലയാളത്തിൽ ഒട്ടേറെ പ്രഗൽഭരായ നടന്മാരും മറ്റ് സാങ്കേതിക പ്രവർത്തകരും എല്ലാം മൺമറഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ് ഇവരുടെ ഓർമ്മകൾ നിലനിർത്തുന്ന വേണ്ടി ഉടൻ ആരംഭിക്കാനിരിക്കുന്ന സിനിമ മ്യൂസിയത്തിൽ ഇവിടെ സൃഷ്ടികളും അതുപോലെതന്നെ ഇവരുടെ ചായ ചിത്രങ്ങളും ഒക്കെ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളും ഉടൻ നടപ്പിലാക്കും. കേരളത്തെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തുകയാണ് മലയാള സിനിമ അടൂർ ഗോപാലകൃഷ്ണനെപ്പോലെ അരവിന്ദനെപ്പോലെ നിരവധി പ്രഗത്ഭവതികളായ സംവിധായകര ഉണ്ടായ നാടാണ് കേരളം. അതുകൊണ്ട് തന്നെ മലയാള സിനിമയ്ക്ക് ഒരു ദിശാബോധം ഉണ്ടാക്കുവാൻ വേണ്ടി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ കോൺഗ്. അതുകൊണ്ടുതന്നെ ഈ കോൺക്ലെവ് വലിയ വിജയമായിരുന്നു എന്നാണ് സർക്കാർ വിലയിരുത്തുന്നത്.

Story Highlights :Malayalam film policy to be announced soon – Minister Saji Cherian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here